ദമ്മാം: സൈഹാത് സ്‌ട്രൈകേഴ്‌സ് ക്ലബ് ഈദിനോട് അനുബന്ധിച്ച് നടത്തിയ പ്രീമിയര്‍ ലീഗ് സീസണ്‍ 7 മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ്  ചാമ്പ്യന്‍മാരായി. ഹിറ്റേര്‍സ് സ്‌ട്രൈകേഴ്‌സ്, റോയല്‍ സ്‌ട്രൈകേഴ്‌സ് സ്റ്റാര്‍ സ്ട്രൈക്കേഴ്സ് ടീമുകള്‍ മാറ്റുരച്ചു.

ഫൈനലില്‍ പ്രശോബ് നയിച്ച സ്‌ട്രൈകേഴ്‌സ് ഹിറ്റേഴ്‌സിനെ 30 റണ്‍സിന് പരാജയപ്പെടുത്തി ഷിഹാസ് ഇടുക്കി നയിച്ച സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ്  ടീം ചാമ്പ്യന്‍മാരായി.

ആള്‍റൗണ്ടര്‍ പ്രകടനത്തോടെ റമീസ് കണ്ണൂര്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്, പ്രീമിയര്‍ ലീഗിലെ മാന്‍ ഓഫ് ദി സീരിസ് ട്രോഫികള്‍ കരസ്ഥമാക്കി. 
വിജയികള്‍ക്ക് സ്‌ട്രൈകേഴ്‌സ് കമ്മിറ്റിയുടെ സമ്മാനങ്ങളും മറ്റും ഭാരവാഹികള്‍ വിതരണം ചെയ്തു. റിയാദില്‍ നിന്നും അല്‍ കോബാറില്‍ നിന്നും ദമ്മാമില്‍ നിന്നും കളിക്കാനും കളി കാണാനും എത്തിയവര്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു