റിയാദ്: 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗമായ സുരേഷ് ബാബുവിന് യൂണിറ്റിന്റെ നേത്വത്വത്തില്‍ കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. അല്‍ അറൈഷ് പ്ലെ ഗ്രൗണ്ട് കമ്പനിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തിരുന്ന സുരേഷ് ബാബു കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ്  പ്രസിഡന്റ് ഷിബു അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഷിബു തോമസ് സ്വാഗതമാശംസിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയാ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ മനോഹരന്‍, ഏരിയാ ജോയിന്റ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി, ഏരിയാ രക്ഷാധികാരി കമ്മിറ്റി അംഗം ഹുസൈന്‍ മണക്കാട് ,രക്ഷാധികാരി അംഗം ബൈജു ബാലചന്ദ്രന്‍, മുന്‍ ഏരിയാ കമ്മിറ്റി അംഗം തോമസ് ജോയി, യൂണിറ്റ് ട്രഷറര്‍ അനൂബ് ബി, രാജന്‍ ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സുരേഷ് ബാബുവിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷിബു തോമസ് കൈമാറി. സുരേഷ് ബാബു യാത്രയയപ്പിന് നന്ദി പറഞ്ഞു.