ജിദ്ദ: സൗദിയില്‍ ഞായറാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, അല്‍-ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, അല്‍ബാഹ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴയും ഇടിമിന്നലും ഉണ്ടാകുവാനുള്ള സാധ്യതയുള്ളത്. മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മാറി നില്‍ക്കുകയും വേണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു.