Suresh babu
സുരേഷ് ബാബു

റിയാദ്: മലപ്പുറം അമരമ്പലം അത്താണിക്കല്‍ സ്വദേശി നെല്ലിപ്പറമ്പന്‍ പൂഴിക്കുത്ത് സുരേഷ് ബാബു (50) റിയാദില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. റിയാദ് അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍വെച്ചാണ് നിര്യാതനായത്.

മാതാവ്: നാരായണി. ഭാര്യ: ബബിത. മക്കള്‍: അവന്തിക, അവിനാശ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കമ്പനി അധികൃതരോടൊപ്പം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.