റിയാദ്: മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിയാദ് ശാഖയിലെ തൊഴില്‍ അനുബന്ധ വകുപ്പ് കഴിഞ്ഞമാസം മൊത്തം 7,390 ഏഷ്യന്‍, അറബ് പൗരന്മാര്‍ക്കാണ് അവസാന എക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാര്‍ പ്രകാരം തൊഴിലുടമകള്‍ ആവശ്യമായ ശമ്പളവും മറ്റുനടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഫൈനല്‍ എക്സിറ്റ് നല്‍കിയതെന്ന് മന്ത്രാലയം ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍-ഹാര്‍ബി പറഞ്ഞു.

ഒരേ കാലയളവില്‍ മരിച്ച 71 തൊഴിലാളികളുടെ ക്ലെയിം മൊത്തം 9,61,017 റിയാല്‍ വകുപ്പ് തീര്‍പ്പാക്കുകയുണ്ടായി. തുക അവരുടെ എംബസികളുമായി ഏകോപിപ്പിച്ചാണ് രാജ്യങ്ങളിലെ അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. ലേബര്‍ റിലേഷന്‍സ് വകുപ്പിന്റെ ചുമതലകളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് ഈ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അല്‍-ഹാര്‍ബി പറഞ്ഞു.

ഒളിച്ചോടിയ തൊഴിലാളികളുടെ (ഹൂറൂബ്) കേസുകള്‍ സ്വീകരിക്കുന്നതും കൈകാര്യം ചെയ്യുന്നതും, യഥാര്‍ത്ഥ തൊഴിലുടമയെ പരാമര്‍ശിക്കാതെ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് സേവനങ്ങള്‍ മറ്റ് തൊഴിലുടമകള്‍ക്ക് കൈമാറുന്നതും, ഇക്കാമ തൊഴില്‍ പെര്‍മിറ്റ് കാലഹരണപ്പെടുന്ന സാഹചര്യത്തില്‍ ഫൈനല്‍ എക്സിറ്റ് ലക്ഷ്യമിട്ട് വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.