റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ്‌ക്ക് ധരിക്കുന്നതിന് സൗദിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, റസ്റ്റോറന്റുകള്‍, കഫേകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് മാത്രമെ വിവാഹ ഹാളുകളിലേക്ക് പ്രവേശനം നല്‍കാവൂ എന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ആരോഗ്യ പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം കല്ല്യാണ മണ്ഡപങ്ങളിലെ പരിപാടികള്‍. കൃത്യമായും അണുനശീകരണം നടത്തിയിരിക്കണം. നിര്‍ബ്ധമായും മാസ്‌ക്കും ധരിച്ചിരിക്കണം. രണ്ട് ഡോസ് കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. നല്ല വായുസഞ്ചാരം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സൗദി ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്.