റിയാദ് : നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യുസനയ്യ ഏരിയ ലാസറുദ്ദി യുണിറ്റ് അംഗം താജുദ്ധീന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. കേളി ന്യൂസനയ്യ ഏരിയയുടെ രൂപീകരണ കാലം മുതല്‍ കേളി അംഗമായി പ്രവര്‍ത്തിക്കുന്ന താജുദീന്‍ ന്യൂസനയ്യ ഏരിയ രക്ഷാധികാരി സമിതി അംഗം, ഏരിയ കമ്മറ്റി അംഗം, യൂണിറ്റ് ട്രെഷറര്‍, യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്‍ വത്താനിയ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്ന താജുദ്ധീന്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ സ്വദേശിയാണ്.

യൂണിറ്റ് പ്രസിഡന്റ് ഷമല്‍ രാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് ആക്റ്റിംഗ് സെക്രട്ടറി ഷൈജു ചാലോട് സ്വാഗതം പറഞ്ഞു. 

കേളി സെക്രട്ടെറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, ഏരിയ സെക്രട്ടറി ബേബി ജോണ്‍ കുട്ടി, ഏരിയ പ്രസിഡന്റ്  ഹുസൈന്‍ മണക്കാട്, രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, ബൈജു ബാലചന്ദ്രന്‍ ഏരിയാ കമ്മറ്റി അംഗം കരുണാകരന്‍ മണ്ണടി യൂണിറ്റ് ട്രഷറര്‍ സതീഷ്, യൂണിറ്റ് അംഗങ്ങളായ തോമസ് ജോയ് ,രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസരിച്ചു.

യൂണിറ്റ് ആക്ടിങ് സെക്രട്ടറി ഷൈജു ചാലോട് മൊമെന്റോ കൈമാറി. യാത്രയയപ്പിന്  താജുദ്ധീന്‍ നന്ദിപറഞ്ഞു.