റിയാദ്: ഇന്ത്യയില്‍നിന്ന് അധ്യാപകര്‍ക്ക് സൗദിയിലേക്ക് നേരിട്ട് വരാന്‍ അനുമതി. സൗദിയില്‍നിന്ന് വാക്സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. അധ്യാപകരുടെ കുടുംബങ്ങള്‍ക്കും നേരിട്ട് സൗദിയിലേക്ക് വരാൻ സാധിക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍, യൂണിവേഴ്സിറ്റി അധ്യാപകര്‍ എന്നിവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് വരാം. ടെക്‌നിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ക്കും നേരിട്ട് സൗദിയിലേക്ക് വരാന്‍ സാധിക്കും. സൗദിയില്‍നിന്ന് ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. വാക്സിന്‍ എടുക്കാത്തവര്‍ക്കും നേരിട്ട് വരാനാകും. വാക്സിന്‍ എടുക്കാത്തവര്‍ സൗദിയിലെത്തി ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. പിന്നീട് വാക്‌സിന്‍ എടുക്കുകയും വേണം.

സ്‌കോളര്‍ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും സൗദിയിലേക്ക് വരാന്‍ സാദിക്കും. അധ്യാപകരുടെ കുടുംബങ്ങള്‍ക്കും നേരിട്ട് വരാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖല കൂടാതെ സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്കും സൗദിയിലേക്ക് നേരിട്ട് വരാനുള്ള അനുമതി അധികൃതര്‍ നല്‍കിയിട്ടുണ്ട്.