നിയോം: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യാഴാഴ്ച രാവിലെ നിയോമില്‍ ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ഥന നടത്തി.

മന്‍സൂര്‍ ബിന്‍ സൗദ് രാജകുമാരന്‍, പ്രിന്‍സ് ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാന്‍ദ്, പ്രിന്‍സ് സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സ് ഫൈസല്‍ ബിന്‍ സൗദ് ബിന്‍ മുഹമ്മദ്, അല്‍-ബാഹ പ്രവിശ്യ ഗവര്‍ണര്‍ പ്രിന്‍സ് ഡോ. ഹുസാം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസും സല്‍മാന്‍ രാജാവിനൊപ്പം ഇവിടെ ഈദ് പ്രാര്‍ഥനയ്ക്കുണ്ടായിരുന്നു.

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ നൂഹ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്ക് ശേഷം സല്‍മാന്‍ രാജാവ് ഈദ് അല്‍ ഫിത്തര്‍ അഭിനന്ദനങ്ങള്‍ സ്വീകരിച്ചു.