റിയാദ്: കെ.ആര്‍. ഗൗരിയമ്മയുടെ നിര്യാണത്തില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി. ഓണ്‍ലൈനില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കേളി മുഖ്യരക്ഷാധികാരി കണ്‍വീനര്‍ കെ.പി.എം. സാദിഖ് അധ്യക്ഷനായിരുന്നു. 

രക്ഷാധികാരി അംഗം ഗോപിനാഥന്‍ വേങ്ങര അനുശോചന പ്രമേയം വായിച്ചു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍, സുബ്രഹ്മണ്യന്‍ ടി.ആര്‍. സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേഷ് കണ്ണപുരം, കുടുബ വേദി ഭാരവാഹികളായ സീബ കൂവോട്, പ്രിയ വിനോദ്, ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ മനോഹരന്‍ നെല്ലിക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.