റിയാദ്: അടുത്തിടെ വലിയ തീപ്പിടിത്തമുണ്ടായ ബാഗ്ദാദിലെ ഇബ്നുല്‍ ഖത്തീബ് ആശുപത്രി പുനര്‍നിര്‍മിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

ഇറാഖിലെ സൗദി എംബസിയില്‍നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി ഇക്കാര്യം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സാഹോദര്യ ബന്ധം, നല്ല അയല്‍ക്കാര്‍, ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് ഇറാഖിലെ സൗദി എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

അഗ്നിബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ ചികിത്സയ്ക്കായി സൗദിയിലേക്ക് മാറ്റാനും സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.