ജിദ്ദ: സൗദിയിലെവിടെയും ചൊവ്വാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. അതുകൊണ്ട് ബുധനാഴ്ച റമദാന്‍ മാസം മുപ്പതായിരിക്കും. 

ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും അറിയിച്ചു.

സൗദിയിലെ വിവിധ പ്രദേശങ്ങളായ ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്റാ, മക്ക, മദീന, റിയാദ്, ദഹ്റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനമൊരുക്കിയിരുന്നുവെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായിരുന്നില്ല.