റിയാദ്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി റിയാദിലും പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, അല്‍ ഹരീഖ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ-കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേളി കലാസാംസ്‌കാരിക വേദി, 2021 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ അംഗത്വ കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

നിലവിലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല പ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് അംഗത്വം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനാലാണ് അംഗത്വ കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ അറിയിച്ചു.

കേളി അംഗത്വവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കും അംഗത്വ അപേക്ഷാ ഫോറത്തിനും ടി ആര്‍ സുബ്രഹ്മണ്യന്‍ (054 568 4903), സുരേഷ് കണ്ണപുരം (050 287 8719), സെബിന്‍ ഇഖ്ബാല്‍ (055 590 0618) എന്നിവരുമായൊ keliriyadh@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ ബന്ധപ്പെടുക.