ജിദ്ദ: കഴിഞ്ഞ ആഴ്ച്ചക്കിടെ നികുതി നിയന്ത്രണ വ്യവസ്ഥകളുടെ 687 ലംഘനങ്ങള്‍ കണ്ടെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സകാത്ത് ആന്‍ഡ് ഇന്‍കം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും നടത്തിയ മൂവായിരത്തിലധികം പരിശോധനയിലാണ് ലംഘനങ്ങളത്രയും കണ്ടെത്തിയത്. കണ്ടെത്തിയ ലംഘനങ്ങളില്‍ ഉപഭോക്താക്കള്‍ പരാതിപ്പെട്ടവയും ഉള്‍പ്പെടും.
നിരവധി വാണിജ്യ മേഖലകളിലെ ചില്ലറ വില്‍പ്പനശാലകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്‍വോയ്സിലെ നികുതി നമ്പറിന്റെ അഭാവം അംഗീകൃത നിയമ വ്യവസ്ഥയിലൂടെയല്ലാതെ നികുതി പിരിക്കല്‍, ടാക്സ് രേഖകളും റസീതുകളും സൂക്ഷിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ കണ്ടെത്തിരിട്ടുണ്ട്.
രേഖപ്പെടുത്തിയ നികുതി നിയമ ലംഘനങ്ങളില്‍ ഉപഭോക്താക്കള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലുള്ളവയും ഉള്‍പ്പെടും.