റിയാദ്: കൊറോണ വൈറസിനെകുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സൗദി അറേബ്യ അറബ് രാജ്യങ്ങളില്‍ ഒന്നാമത്. ആഗോളതലത്തില്‍ രാജ്യം പതിനാലാം സ്ഥാനത്താണ്. ജി-20 അംഗരാജ്യങ്ങളില്‍ സൗദി അറേബ്യക്ക് പന്ത്രണ്ടാം സ്ഥാനവുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍-ഷെയ്ഖ് പറഞ്ഞു.
വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനുമുള്ള നിരന്തരമായ പിന്തുണയ്ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രി നന്ദി അറിയിച്ചു.
സൗദിയിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട വേഷണത്തിന്റെ 84 ശതമാനവും സൗദി സര്‍വ്വകലാശാലകള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. രാജ്യത്തുടനീളം പ്രസിദ്ധീകരിച്ച മൊത്തം ഗവേഷണങ്ങള്‍ 915 ആണ്.