റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ മുറൂജ് യൂണിറ്റംഗമായിരിക്കെ മരിച്ച മുസ്തഫ കളത്തിലിന്റെ(48) കുടുംബ സഹായം കൈമാറി.

കഴിഞ്ഞ ആഗസ്റ്റ് 12ന് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച മുസ്തഫയുടെ മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ നെല്ലായി സ്വദേശിയായിരുന്നു.

18 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കേളി അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയില്‍ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

സി.പി.എം. ചെറുപ്പളശ്ശേരി ലോക്കല്‍ സെക്രട്ടറി ഐ. ഷാജു, ലോക്കല്‍ കമ്മിറ്റി അംഗം സി. വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷാഫി, പ്രവാസി സംഘം നേതാക്കളായ ഇ.പി. ബഷീര്‍, പി. സൈനുദ്ധീന്‍, കെ.പി. സൈനുദ്ധീന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സി.പി.എം. ചെറുപ്പളശ്ശേരി ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് മാസ്റ്ററാണ് സഹായം മുസ്തഫയുടെ കുടുംബത്തിന് കൈമാറിയത്.