ജിദ്ദ: സൗദിയില്‍ വ്യാഴാഴ്ച 672 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 33 പേര്‍ കൊവിഡ് ബാധിച്ച്  മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 4338 പേരാണ്.

1092 പേര്‍ വ്യാഴാഴ്ച കോവിഡ് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,022 ആയി.

ഇതുവരെ 3,26,930 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 17,570 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1,286 പേര്‍ അത്യാസന്ന നിലയിലുമാണ്.

മക്ക-62, മദീന-61, ജിദ്ദ- 45, റിയാദ്- 44, ഹുഫൂഫ്-38 ദമ്മാം- 37, യാമ്പു- 27, ഖമീസ്മുഷൈത്ത്- 24, ഖത്തീഫ്- 24, അല്‍മുബറസ്- 20 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.