ജിദ്ദ: സൗദിയില്‍ ശനിയാഴ്ച 1,573 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,890 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനകം കോവിഡ് ബാധിച്ച് സൗദിയില്‍ ആകെ മരിച്ചത് 2,887 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതര്‍ 2,77,478 പേരാണ്. ഇതില്‍ 2,37,548 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 37,043 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2016 പേരുടെ നില ഗുരുതരമാണ്.

റിയാദിലാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 102 പേരിലാണ് റിയാദില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മക്ക: 89, ദമ്മാം: 72, ഹുഫൂഫ്: 61, മദീന: 55, ഖമീസ് മുശൈത്ത് 53, ഹായില്‍ 51 എന്നിങ്ങനെയാണ് ശനിയാഴ്ച സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.