മിന: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ നാലാം ദിനത്തില്‍ ഹാജിമാര്‍ ജംറയിലെ രണ്ടാം ദിവസത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി. ഇന്നലെ ആദ്യ ദിവസത്തെ കല്ലേറ് കര്‍മ്മം ഏറ്റവും വലിയ ജംറയായ ജംറത്തുല്‍ അക്ബയില്‍ മാത്രമായിരുന്നു. രണ്ടാം ദിവസത്തെ കല്ലേറ് കര്‍മ്മം മൂന്ന് ജംറകളിലാണ് നടത്തിയത്.

ആരോഗ്യ പ്രതിരോധ വിഭാഗങ്ങളുടെ മാര്‍ഗനിര്‍ദ്ദേശം പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് സുരക്ഷിതമായാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയത്.

ജമാറാത്തില്‍ എത്തിയ ഹാജിമാരെ നിയന്ത്രിച്ച് പിശാചിന്റെ മൂന്ന് പ്രതീകങ്ങള്‍ക്ക് നേരെയും കല്ലേറ് കര്‍മ്മം നടത്തുവാനുള്ള സൗകര്യമൊരുക്കികൊടുത്തു. ഇന്ന് രാത്രികൂടി മിനായില്‍ ചെലവഴിക്കുന്ന ഹാജിമാര്‍ നാളെ മൂന്നാം ദിവസത്തെ കല്ലേറ് കര്‍മ്മം കൂടി നടത്തി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മിനയില്‍നിന്നും പിന്‍വാങ്ങും.