ജിദ്ദ: സൗദിയില്‍ വെള്ളിയാഴ്ച രോഗബാധിതരെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ട് ചെയ്തു.

1,686 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,460 പേര്‍ രോഗമുക്തി നേടി. മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത് 2,866 പേരാണ്. ആകെ രോഗബാധിതര്‍ 2,75,905 പേരാണ്. ഇതില്‍ 2,35,658 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളത് 37,381 പേരാണ്. ഇവരില്‍ 2,033 പേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച മക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 178 പേരിലാണ് മക്കയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഖമീസ് മുശൈത്ത്-106, റിയാദ്-99, ഹുഫൂഫ്- 84, മദീന- 68, ഹായില്‍- 61, ജിസാന്‍- 58, ബുറൈദ- 56, അല്‍മൊറസ്, ദമ്മാം എന്നിവിടങ്ങളില്‍ 50 വീതവുമാണ് ഇന്ന് സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.