റിയാദ്: സൗദിയില്‍ പുതുതായി 1759 പേര്‍ക്കു കൂടി കോവിഡ്. 2,945 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,72,590 ആയി.

27 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2816 ആയി. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2,28,569 ആണ്.

കോവിഡ് ബാധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത് 41,205 പേരാണ്. ഇവരില്‍ അത്യാസന്നനിലയില്‍ കഴിയുന്നവരാകട്ടെ 2063 പേര്‍. സൗദി ആരോഗ്യ മന്ത്രാലയം പ്രതിദിന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തായിഫ്:183, ഹുഫൂഫ്:167, റിയാദ്:118, മക്ക: 117, ഖമീസ് മുഷൈത്ത്: 91, ഹായില്‍:76, ജിദ്ദ:74, ദമ്മാം:67, തബുഖ്:57, ഹഫര്‍ അല്‍ ബാത്തിന്‍:54  എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.