റിയാദ്: വൈവിധ്യങ്ങളെ സ്വാംശീകരിക്കാനുള്ള ശ്രമമാണ് വിവിധ കലാസാംസ്‌കാരിക വിഷയങ്ങളിലുള്ള തന്റെ ഇടപെടലുകളെന്നും അറിയാനുള്ള ആകാംക്ഷയാണ് ഇതില്‍ എത്തിച്ചേരുന്നതെന്നും പ്രശസ്ത നോവലിസ്റ്റും കവിയുമായ മനോജ് കുറൂര്‍.

റിയാദ് ചില്ലയുടെ പ്രതിവാര സാംസ്‌കാരിക സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'കലയുടെ നേരങ്ങള്‍; സംസ്‌കാരത്തിന്റെ ഇടങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടിയില്‍ ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, വിപിന്‍ കുമാര്‍, നജിം കൊച്ചുകലുങ്ക്, ലീന കൊടിയത്ത്, കനകരാജ് ബി, സുരേഷ് ലാല്‍, ആര്‍ മുരളീധരന്‍, മന്‍ഷാദ്, അഖില്‍ ഫൈസല്‍, സുലൈഖ ആര്‍ സലാം, ബഷീര്‍ കാഞ്ഞിരപ്പുഴ, സീബ കൂവോട്, ബീന, എം ഫൈസല്‍, സുനില്‍ ഏലംകുളം, മുരളി കടമ്പേരി, റിയാസ് മുഹമ്മദ്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.

ചില്ല സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ വായനാ-സംവാദ പരമ്പരയിലെ അടുത്ത  അധ്യായത്തില്‍ എസ് ഹരീഷ് പങ്കെടുക്കും. മെയ് 29 വെള്ളിയാഴ്ചയാണ് പരിപാടി.