റിയാദ് : സൗദി അറേബ്യയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ വാര്‍ഷിക പരീക്ഷയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയിലെ തബാറക്ക ജുസ്അ് അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷം പരീക്ഷ നടന്നത്. മലയാളത്തിന് പുറമെ കന്നട ഭാഷയിലും പരീക്ഷകള്‍ നടന്നു.
മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന കുട്ടികളുടെ പരീക്ഷയില്‍ അഞ്ഞൂറില്പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. റിയാദില്‍ നാല് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷകള്‍ക്ക് മുഹമ്മദ് സുല്‍ഫിക്കര്‍ , അഷ്റഫ് തിരുവനന്തപുരം അംജദ് അന്‍വാരി , റഷീദ് വടക്കന്‍ , സാജിദ് മുഹമ്മദ് കൊച്ചി , ഫസല്‍ , അന്‍വര്‍ വള്ളിക്കുന്ന് ,നാസര്‍ മാഷ് ,സലീം ചാലിയം , ഹസീന കോട്ടക്കല്‍ , സ്മിത ടീച്ചര്‍ , സൈറ മുജീബ് , നസ്റിന് അബ്ദുല്‍ ജലാല്‍ ,ലുബ്ന ഫൈസല്‍ , തനു വാജിദ് എന്നിവര്‍ നേതൃത്വം നല്കി.
മുന്‍വര്‍ഷങ്ങളേക്കാള്‍ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തത് ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയുടെ സ്വീകാര്യതയായി കാണുന്നവെന്ന് അബ്ദുല്‍ ഖയ്യൂം ബുസ്താനി , അബ്ദുസ്സലാം ബുസ്താനി , ഫൈസല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ വിജയികളെ ആദരിക്കുമെന്ന് അബൂബക്കര്‍ എടത്തനാട്ടുകര , അബ്ദുറസാഖ് സ്വലാഹി , സഅദ് സ്വലാഹി എന്നിവര്‍ അറിയിച്ചു.