റിയാദ്: സൗദിയിലെ ഹായില്‍ പ്രവിശൃയിലെ ജയിലില്‍ കഴിയുന്ന  സ്വദേശികളെ വിട്ടയക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഒരു മില്ലൃണ്‍ സൗദി റിയാല്‍വരെ ബാധൃതയുള്ളവരെയും ഹായില്‍ ജയിലില്‍ കഴിയുന്നവരെയും വിട്ടയക്കാനാണ് സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരിക്കുന്നത്. ഇത്രയും ബാധയതയുള്ള സര്‍ക്കാര്‍ വഹിക്കും.

ഹായില്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്. അതേസമയം ഇത്തരത്തില്‍ വിട്ടയക്കപ്പെടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെടാത്തവരുമായിരിക്കണം. തങ്ങളുടെ പേരിലുത്ത ബാധൃത കൊടുത്തുവീടാന്‍ കഴിവില്ലെന്ന് ബോധൃപ്പെടുത്തുന്നവര്‍ക്കാണ് ജയില്‍മോചനം സാധൃമാവുക.

രാജൃത്തെ വിവിധ പ്രവിശൃകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇപ്പോള്‍ ഹായില്‍ സന്ദര്‍ശനത്തിലാണുള്ളത്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് പ്രവിശൃയില്‍ 16.5 ബില്ലൃണ്‍ സൗദി റിയാലിന്റെ വിവിധ വികസന പദ്ദതികള്‍ ഉദ്ഘാടനം ചെയ്യുകയും പ്രഖൃാപിക്കുകയും ചെയ്തിരുന്നു.