മക്ക: റംസാന്‍ മാസത്തില്‍ മക്കയിലെ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രത്യേക രാത്രികാല പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌ക്കാരം ചുരുക്കി നമസ്‌ക്കരിക്കാന്‍ ഇരു ഹറമുകളുടേയും രക്ഷാധികാരിയായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

തരാവീഹ് പ്രാര്‍ഥനകള്‍ 20 റകഅത്തില്‍നിന്നും 10 റകഅത്താക്കി ചുരുക്കണമെന്നും കൊറോണ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും രാജാവിന്റെ കല്‍പന ഉദ്ദരിച്ച് ഇരു ഹറം  കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍ അല്‍ സുഡൈസ് പറഞ്ഞു. 

തീര്‍ഥാടകരെ സേവിക്കുന്നതിലും കൊറോണ വൈറസില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഹറം കാര്യാലയവും മറ്റ് ഏജന്‍സികളും സുരക്ഷാ നടപടികളടക്കം വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.