മക്ക: കൊറോണവൈറസ് പകര്‍ച്ചവ്യാധി നടയുന്നതിനാവശ്യമായ ആരോഗ്യ പ്രതിരോധ പ്രോട്ടോക്കോളുകളും മറ്റ് മുന്‍കരുതല്‍ നടപടികളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ആരാധകര്‍ ഇന്ന് പുണ്യ റമദാന്‍ മാസത്തിലെ ഈ വര്‍ഷത്തെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ത്ഥന നടത്തി.

കൊറോണ വൈറസ് വാക്സിന്‍ രണ്ട് ഡോസ് ലഭിച്ചവരോ അല്ലെങ്കില്‍ ആദ്യത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം ചെലവഴിച്ചവരോ, അണുബാധയില്‍ നിന്ന് കരകയറിയവര്‍ക്കുമെല്ലാം ഉംറ നിര്‍വഹിക്കാനും തവക്കല്‍ന ആപ്പ് ഉപയോഗിച്ച് ഇരു ഹറമുകളിലും പ്രാര്‍ത്ഥിക്കാനും കഴിയും.

അമിതമായ ആത്മീയതയിലും വിശ്വാസം നിറഞ്ഞ അന്തരീക്ഷത്തിലും ആരാധകര്‍ ഇരു ഹറമുകളിലും പ്രാര്‍ത്ഥന നടത്തി. സുരക്ഷ, ആശ്വാസം, സ്ഥിരത എന്നിവയുടെ അനുഗ്രഹങ്ങള്‍ക്ക് വിശ്വാസികള്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് നന്ദി പറയുകയും പകര്‍ച്ചവ്യാധി അവസാനിച്ചുകാണാന്‍ സൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പരിസ്ഥിതി സൗഹൃദ അണുനാശിനികളും ഡിറ്റര്‍ജന്റുകളും ഉപയോഗിച്ച് ഇരു ഹറമുകളും ഹറം കാര്യാലയം അണുവിമുക്തമാക്കി വൃത്തിയാക്കി. മുന്‍കരുതല്‍ നടപടികളുടെഭാഗമായി ഹറമില്‍ പ്രതിദിനം 10 തവണയാണ് ശുചീകരണജോലി നടത്തുന്നത്.

ഹറമും അതിന്റെ അനുബന്ധ സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിന് 45-ലധികം ഫീല്‍ഡ് ടീമുകളെ ഹറം കാര്യാലയം തയ്യാറാക്കിയിട്ടുണ്ട്. കൈകള്‍ അണുവിമുക്തമാക്കുന്നതിന് മുന്നൂറിലധികം ഉയര്‍ന്ന നിലവാരമുള്ള ആധുനിക ഉപകരണങ്ങളും വിദൂര സംവേദനത്തിലൂടെ താപനില അളക്കുന്ന 70 ഓളം ഉപകരണങ്ങളും ഹറമില്‍ സംവിധാനിച്ചിട്ടുണ്ട്.

ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പോസ്റ്ററുകള്‍ സ്ഥാപിക്കുകയും, പ്രത്യേക ശ്രദ്ധ ആവശ്യങ്ങളുള്ള ആളുകള്‍ക്ക് പ്രത്യേക പാതകള്‍ അനുവദിക്കുകയും ചെയ്തതിനാല്‍ സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥന എളുപ്പത്തിലും ആശ്വാസത്തിലും നടത്തുവാനുമാക്കുന്നുണ്ട്.

അതേസമയം, ഹറമുകളില്‍ നല്‍കിവരുന്ന സേവനങ്ങളെ നിരവധി വിശ്വാസികള്‍ അഭിനന്ദിച്ചു. സേവനങ്ങളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നതിനെയും വിശ്വാസികള്‍ അഭിനന്ദനം അറിയിച്ചു. ഇരു ഹറമുകളുളേയും സന്ദര്‍ശകരെയും സേവിക്കാന്‍ സൗദി സര്‍ക്കാര്‍ നല്‍കുന്ന എല്ലാ പിന്തുണയേയും വിശ്വാസികള്‍ പ്രകീര്‍ത്തിച്ചു.