സൗദി: ബുധന്‍ മുതല്‍ സൗദിയിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തോളം പ്രദേശങ്ങളിലാണ് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളത്. 

അസീര്‍, ജിസാന്‍, അല്‍ ബാഹ, മക്ക, ഹായില്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ് എന്നിവിടങ്ങളിലാണ് മഴ സാധ്യത ഉള്ളതെന്നാണ് കാലാവസ്ഥാ നിതീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ ഈ മേഖലകളെ മഴ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.