റിയാദ്: മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനും അനുബന്ധ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുന്ന അച്ചടി ശാലയാണ്  മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ളക്സ്. അധികൃതര്‍ അറിയിച്ച വിവരമനുസരിച്ച് 1984-ല്‍ സ്ഥാപിതമായ അച്ചടി ശാലയില്‍നിന്നും ഇക്കഴിഞ്ഞ  വിശുദ്ധ റമളാന്‍ മാസം വരെ, കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ അച്ചടിച്ച് മൊത്തം വിതരണം ചെയ്തത് 31,71,59,631 ഖുര്‍ആന്‍ പ്രതികളാണ്. 

ഓരോ ഭാഗങ്ങളായുള്ള കോപ്പികള്‍, വിശുദ്ധ ഖുര്‍ആനിന്റെ വൃാഖൃാനങ്ങള്‍ തുടങ്ങിയവയും വിതരണം ചെയ്തു പുസ്തകങ്ങളില്‍ ഉള്‍പ്പെടും. ഇക്കഴിഞ്ഞ വൃതാനുഷ്ഠാന മാസം മാത്രം 1,87,707 ഖുര്‍ആന്‍ ഗ്രന്ഥം വിതരണം ചെയ്തിരുന്നു.

വിവിധ രാജൃങ്ങളിലുള്ള സൗദി കോണ്‍സലേറ്റ്, എംബസി മുഖേന ഇസ്ലാമിക സംഘടനകള്‍ സെന്റെറുകള്‍ എന്നിവ വഴിയാണ് ആവശൃക്കാര്‍ക്ക് വിശുദ്ധ ഗ്രന്ഥങ്ങള്‍ എത്തിക്കുന്നത്. ഗുണനിലവാരമുള്ള രീതിയിലാണ് ഗ്രന്ഥങ്ങള്‍ അച്ചടിക്കുന്നത്.അച്ചടിക്കുവാനുള്ള കടലാസുകളും മഷികളും, അച്ചടി ഉപകരണ8ളും നിലവാരമുള്ളവയാണ്.