മദീന: ആരാധകരെയും സന്ദര്‍ശകരെയും ഇന്നുമുതല്‍ ദിവസം മുഴുവന്‍ മദീനയിലെ ഖുബാ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് അനുവദിക്കാന്‍ സൗദി ഇസ്ലാമിക് മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊറോണ വൈറസിനെതിരെ ആരാധകരുടെ സുരക്ഷയും ആരോഗ്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാ ആരോഗ്യ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് 24 മണിക്കൂറും പള്ളി തുറക്കുവാനാണ് നിര്‍ദ്ദേശം. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ആപ്പുകള്‍ വഴി, പ്രത്യേകിച്ച് പള്ളിയിലും പ്രവേശന കവാടങ്ങളിലും പള്ളിയുടെ മുറ്റങ്ങളിലും തിരക്ക് നിയന്ത്രിക്കുവാന്‍ യോഗ്യതയുള്ള അധികാരികളെ വിന്യസിച്ചുകൊണ്ടാണ് മസ്ജിദുല്‍ ഖുബ തുക്കുവാന്‍ ഉത്തരവിട്ടിട്ടുള്ളത്.

കൊറോണ വൈറസ് പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രാലയം ആരാധകരോടും സന്ദര്‍ശകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നത് നിയമാനുസൃതവും രാജ്യത്തോടുള്ള കടമയുടെ ഭാഗമാണെന്നും മന്ത്രാലയം ഊന്നിപറഞ്ഞു.

ഇസ്ലാമിക് കാര്യ മന്ത്രാലയം തുടര്‍ച്ചയായി പള്ളികളെയും അനുബന്ധ സ്ഥലങ്ങളും ദേശീയ കമ്പനിയുടെ സഹകരണത്തോടെ അണുവിമുക്തമാക്കുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അവബോധം നല്‍കുന്നുമുണ്ട്. രോഗം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതിലെ നിയമപരമായ വ്യവസ്ഥകളെക്കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പ്രവഡത്തി തുടരുന്നുണ്ട്.

ഇസ്ലിമിക ചരിത്രത്തിലെ ആദ്യത്തെതും മദിനയുടെ തെക്ക് ഭാഗത്തുമായി സ്ഥിതിചെയ്യുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചതുമായ പള്ളി എന്ന പേരിലാണ് ഖുബ പള്ളി അറിയപ്പെടുന്നത്.