റിയാദ്: ഗള്‍ഫ് പ്രതിസന്ധിപരിഹരിക്കുന്നതിന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജിദ്ദയിലാണ് ചര്‍ച്ച നടത്തിയത്. 

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചര്‍ച്ച പൂര്‍ത്തിയാക്കി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മടങ്ങി. മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെയും ഖത്തറിലെയും ഭരണാധികാരുകളുമായി ചര്‍ച്ച ടത്തിയതിന് ശേഷമാണ് റെക്സ് ടില്ലേഴ്സന്‍ സൗദിയിലെത്തിയത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ടില്ലേഴ്സണ്‍ പ്രത്യേകം ചര്‍ച്ച നടത്തിആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ്, അമേരിക്കയിലെ സഊദി അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.