ദമ്മാം:കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായിരുന്ന പി വി. മുഹമ്മദ് അരീക്കോട് സാഹിബിന്റെ വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അനുശോചന സംഗമവും പ്രാര്‍ഥന സദസ്സും സംഘടിപ്പിച്ചു.ആറ് പതിറ്റാണ്ട് നീണ്ട പൊതു പ്രവര്‍ത്തന രംഗത്തെ പി.വി മുഹമ്മദ് അരീക്കോട് സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ വരും തലമുറക്ക് മാതൃകയാണെന്നും രണ്ടു തവണ സൗദി അറേബ്യ സന്ദര്‍ശിച്ച അദ്ദേഹം പ്രവാസികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദനമാണെന്നും അനുശോചന സംഗമം അഭിപ്രായപ്പെട്ടു.

കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തി.സൗദി നാഷണല്‍ കെ എം സി സി സെക്രട്ടേറിയേറ്റ് അംഗം മാലിക് മക്ബൂല്‍ ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.വിവിധ സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ മാമു നിസാര്‍ കോടമ്പുഴ, ഹമീദ് വടകര, സിദ്ധീഖ് പാണ്ടികശാല, എ.ആര്‍ സലാം ആലപ്പുഴ,സിറാജ് ആലുവ,ഹുസൈന്‍ വേങ്ങര,ഷബീര്‍ തേഞ്ഞിപ്പാലം,മുഹമ്മദ് താനൂര്‍,അന്‍സാര്‍ തങ്ങള്‍ ഏറനാട്,ഫൈസല്‍ ഇരിക്കൂര്‍,മുജീബ് കൊളത്തൂര്‍, എന്നിവര്‍ സംസാരിച്ചു.

കെഎംസിസി ദമ്മാമില്‍ സംഘടിപ്പിച്ച പിവി മുഹമ്മദ് അരീക്കോട് അനുസ്മരണ യോഗം