റിയാദ്: സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സൗദിവല്‍ക്കരം നടപ്പാക്കുന്നത് സൗദിയിലുള്ള 87,000 വിദേശികളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 2,72,000 പേരാണ് വിദ്യാഭ്യാസ മേഖലയില്‍ വിവിധ തസ്തികകളില്‍ ജോലിയിലുള്ളത്. ഈ അടുത്തകാലത്ത് നിരവധി തസ്തികകളില്‍ സ്വകാര്യ വത്കരണം നിര്‍ബന്ധമാക്കിയിരുന്നു.
സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനത്തോളമാണ് വിദേശ ജോലിക്കാരുടെ എണ്ണമെന്നാണ് കണക്കാക്കുന്നത്. ഈ മേഖല സ്വദേശിവത്കരിക്കുന്നതിലുടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുക്കുന്നത്. വിദ്യാഭ്യാസ മേഖലയിലാകെ 2,72,000 പേരാണ് ജീവനക്കാരായുള്ളത്. ഇതില്‍ 87,000 പേര്‍ വിദേശികളാണ്.
സൗദിയിലൊട്ടാകെയുള്ളത് 38,000 സര്‍ക്കാര്‍ സ്‌കൂളുകളാണ്. ഇവിടങ്ങളലില്‍ 62 ലക്ഷം വിദ്യാര്‍ഥികളാണ് പഠിതാക്കളായുള്ളത്. അതേസമയം സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളുണ്ട്. സ്വകാര്യ മേഖലയില്‍ 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചില തൊഴിലുകള്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്യുവാന്‍ അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികളാണ് സ്വദേശികള്‍ക്കായി സംവരണം ചെയ്തിരുന്നത്.