ജിദ്ദ: പരിപഠനത്തിനായി നാട്ടിലേക്ക് പാകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പിജെഎസ്) ബാലജനവേദി മുന്‍ പ്രസിഡന്റ് നബീല്‍ നൗഷാദിന്  യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ജയന്‍ നായര്‍ പ്രക്കാനം ഉപഹാരം കൈമാറി. അയൂബ്ഖാന്‍ പന്തളം, സന്തോഷ് കെ ജോണ്‍, അലി തേക്ക്തോട്, ജോസഫ് വര്‍ഗീസ് വടശേരിക്കര, വിലാസ് അടൂര്‍, വര്‍ഗ്ഗീസ് ഡാനിയല്‍, ജോര്‍ജജ് വര്‍ഗീസ്, അനില്‍കുമാര്‍ പത്തനംതിട്ട, ജോസഫ് നെടിയവിള, ഹൈദര്‍ നിരണം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.