മക്ക: കഅബാലയവും ഹറം പള്ളിയും ഒരു ദിവസം സുഗന്ധം പൂശാന്‍ഉപയോഗിക്കുന്നത് 60 കിലോ ഊദ്. വിശുദ്ധ കഅബാലയത്തേയും ഹറമിനേയും ഒരു ദിവസം 10 തവണയാണ് ഹറം കാര്യാലയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സുഗന്ധം പൂശുന്നത്. സുഗന്ധം പരത്തുന്നതിനായി മികച്ച ഗുണനിലവാരമുള്ള ഊദാണ് ഉപയോഗിക്കുന്നത്.

40 ക്ലീനിംഗ് തൊഴിലാളികള്‍, അഞ്ച് പോളിഷ് തൊഴിലാളികള്‍, ഒമ്പത് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണ് ജോലിയില്‍ ഏര്‍പ്പെടുന്നത്. സുഗന്ധങ്ങള്‍ പൂശുന്ന ജോലിയുടെ ഓരോ റൗണ്ടും ഹറം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ 20 മിനിറ്റിനുള്ളിലാണ് പൂര്‍ത്തിയാക്കുന്നത്. ഉന്നത നിലവാരമുള്ള ഊദുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി ഒരു ദിവസം 10 തവണ സുഗന്ധം പൂശുന്നുണ്ട്.

ഉംറ തീര്‍ത്ഥാടകരും മറ്റു വിശ്വാസികളും അടക്കം വിശുദ്ധ ദേവാലയത്തിലെത്തുന്നവര്‍ക്ക് ഒരു പ്രയാസവും സൃഷ്ടിക്കാതെയാണ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.