റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് അറ്റ് റിയാദ് ഓൺലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു. രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്തു.


ഓർഗനൈസിംഗ് സെക്രട്ടറി അക്ബർ വെങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നാസർ കാരന്തുർ സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഷക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മൊയ്തീൻ കോയ കല്ലമ്പാറ വിഷയം അവതരിപ്പിച്ചു. 


മുനീബ് പാഴൂർ, ഗഫൂർ കൊയിലാണ്ടി, ഫൈസൽ പൂനൂർ, സുഹാസ് ചെപ്പാലി, മജീദ് പൂളക്കാടി, റിജോഷ് കോഴിക്കോട്, ശിഹാബ് കൊടിയത്തൂർ, സഹീർ മുഹിയുദ്ദീൻ, ഫൈസൽ പാഴൂർ, ഷഫീഖ് ഹസ്സൻ കോഴിക്കോട്, ഷബീർ കക്കോടി, ഷമീദ് കുറ്റിക്കാട്ടൂർ, അമീർ തോട്ടുമുക്കം, കബീർ നല്ലളം, സഫറുള്ള കൊടിയത്തൂർ, ഹസ്സൻ അർഷാദ് ഫറൂഖ്, എന്നിവർ സംസാരിച്ചു. ട്രഷറർ മിർഷാദ് ബക്കർ സാമ്പത്തിക അവലോകനം നടത്തി. ചീഫ് കോ-ഓർഡിനേറ്റർ ഫൈസൽ വടകര നന്ദി രേഖപ്പെടുത്തി.