മക്ക: മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് ട്രെയിനിടിച്ച് ഒരാള്‍ മരിച്ചതായി ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ കമ്പനി അറിയിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെ സൗദി സമയം 09.05നു മക്ക സ്റ്റേഷനില്‍നിന്നും 4 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം ഉണ്ടായത്.

സൗദി-സ്പാനിഷ് കമ്പനി പദ്ധതിയിലുള്ള ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ അതീവ ദുഖംരേഖപ്പെടുത്തിയ ഹറമൈന്‍ റെയില്‍വേ കമ്പനി അധികൃതര്‍, റെയില്‍ ട്രാക്കുകളില്‍നിന്നും അകലം പാലിക്കുകയും സൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

അപകട പശ്ചാത്തലത്തില്‍ ഇന്ന് (ശനി) രാവിലെ ചില ട്രെയിന്‍ സേവനം വൈകിയിരുന്നു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമിട്ടില്‍ റെയില്‍വേ കമ്പനി ക്ഷമ ചോദിച്ചു. പിന്നീട് ട്രൈയിന്‍ സേവനം സാധാരണ ഷെഡ്യൂളിലാവുകയും ചെയ്തു.