
ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഡോക്ടറായ അങ്കമുത്തു(60) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ്.
ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് പോയി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
18 വര്‍ഷമായി ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍ തമാം പോളിക്ലിനിക്കില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.