മക്ക: പുതിയ ഹിജ്റ വര്‍ഷത്തിലെ പുതിയ ഉംറ സീസണില്‍ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ പ്രത്യേക പരിധി ഇല്ലെന്ന് ഹജജ് ഉപമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത്ത് അറിയിച്ചു. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഹജജ്, ഉംറ, സന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ സമിതി യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..

ലൈസന്‍സുള്ള കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മഷാത്ത് പറഞ്ഞു. വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയതിനെ തുടര്‍ന്ന് ഉംറ സേവനങ്ങള്‍ നല്‍കുന്നതില്‍നിന്നും ഉംറ സേവന കമ്പനികളെ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: No limit to the number of pilgrims in Umrah season says Minister of Hajj