സൗദി: ഉംറ തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സൗദി അധികൃതര്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പ്രവേശനം നല്‍കിയെന്നായിരുന്നു വാര്‍ത്ത.
കൊറോണ മഹാമാരിയുടെ തുടക്കം മുതല്‍ തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫിലേക്ക് പ്രവേശനം നല്‍കിയിരുന്നില്ല. വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന ഇടമാണ് മതാഫ്. ദീര്‍ഘകാലമായി മതാഫില്‍ പ്രവേശിക്കുന്നതിന് തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് വിലക്കുണ്ട്. മതാഫിലേക്ക് പ്രവേശനം അനുവദിച്ചുവെന്ന തരത്തില്‍ ശനിയാഴ്ച മുതലാണ് വാര്‍ത്ത പ്രചരിച്ചത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് അറിയിച്ച അധികൃതര്‍, പ്രപചരിക്കുന്ന വാര്‍ത്തയെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴും ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമെ മതാഫിലേക്ക് പ്രവേശനമുള്ളൂ. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫില്‍ പ്രവേശിക്കുവാനുള്ള അനുമതി നല്‍കിയാല്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ അധികൃതര്‍ തീരുമാനം കൈകൊണ്ടിരുന്നത്. കൊറോണയുടെ ഭീഷണി പൂര്‍ണ്ണമായും ഒഴിവായാല്‍ മാത്രമെ അധികൃതര്‍ മറിച്ചൊരു തീരുമാനം കൈകൊള്ളുകയുള്ളു.