മക്ക: വിശുദ്ധ ഹറമില്‍ ഉംറ തീര്‍ഥാടത്തിനല്ലാതെ എത്തുന്നവര്‍ക്കും വിശുദ്ധ കഅബ പ്രദക്ഷിണത്തിന് അവസരം ലഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ സുരക്ഷാ വിഭാഗം. എന്നാല്‍ മതാഫിലെ ഒന്നാം നിലയിലായിരിക്കും ഇവര്‍ക്ക് ഉംറ കര്‍മ്മം നര്‍വ്വഹിക്കുവാനാവുക. ഉംറ തീര്‍ഥാടകരല്ലാത്ത, വെറും കഅബ പ്രദക്ഷിണം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കുവാനായി ഇഅ്തമര്‍ന, തവക്കല്‍ന തുടങ്ങിയ ആപ്ളിക്കേഷനുകളില്‍ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ത്വവാഫ്(പ്രദക്ഷിണം) എന്ന പുതിയ ഐക്കണോടുകൂടിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

അതേസമയം ഉംറ തീര്‍ഥാടകരല്ലാത്ത, വെറും പ്രദക്ഷിണത്തിനുമാത്രമുള്ളവര്‍ക്ക് പ്രത്യേക സമയത്തുമാത്രമെ ത്വവാഫ് കര്‍മ്മം സാധിക്കുകയുള്ളൂ. രാവിലെയും വൈകുന്നേരവും നമസ്‌കാരമില്ലാത്ത ഇടവേളയില്‍ മാത്രമാണ് ഉംറ തീര്‍ഥാടകരല്ലാത്തവര്‍ക്ക് ത്വവാഫ് കര്‍മത്തിന് അനുവാദമുള്ളൂ.