റിയാദ്: സൈന്‍ റിയാദ് ചാപ്റ്റര്‍ ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'സൈനോഫീലിയ-2018' പരിപാടിയില്‍ 'സന്തോഷത്തിന്റെ കല' എന്ന വിഷയത്തില്‍ സൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി സംസാരിച്ചു. ഡയറക്ടര്‍ ഡോ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. സൈന്‍ റിയാദ് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റാഷിദ് ഗസ്സാലി നിര്‍വഹിച്ചു. 

എഡ്യുക്കേഷണല്‍ അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡി കരസ്ഥമാക്കുകയും സി.ബി.എസ്.ഇ സ്‌കൂളുകളുടെ സൗദി ചാപ്റ്റര്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെടുകയും ചെയത മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ. മുഹമ്മദ് ഹനീഫ്, 2017ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ബെസ്റ്റ്ടീച്ചര്‍ അവാര്‍ഡ് നേടിയ റിയാദ് ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എസ്.എം ഷൗക്കത്ത് പര്‍വ്വേശ്, 2017ലെ എ.പി.ജെ അബ്ദുല്‍കലാം, പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. റഹ്മത്തുള്ള, 2017ലെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് നേടിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്‌മൈമൂന അബ്ബാസ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. സൈന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്ഗവേണിംഗ് ബോഡി അംഗങ്ങളായ മുന ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ എം.ഡി ടി.പി മുഹമ്മദ്, അബൂബക്കര്‍ ബ്ലാത്തൂര്‍ എന്നിവരെ മീറ്റ് അഭിനന്ദിച്ചു. അല്‍ആലിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാനുതോമസ്,  ഡോ.സമീര്‍ പോളിക്ലിനിക് എം.ഡി സി.പി മുസ്തഫ, സിറ്റി ഫ്‌ളവര്‍  സി.ഇ.ഒ ഫസല്‍ റഹ്മാന്‍ ആശംസകള്‍ നേര്‍ന്നു. മോഡേണ്‍  സ്‌കൂളിലെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരത്തോടെയാണ് പരിപാടി ആരംഭിച്ചത്. വിശിഷ്ടാതിഥി എംബസി  ഫസ്റ്റ് സെക്രട്ടറി വി.നാരായണനെ പി.ടി.പി മുക്താര്‍ ബൊക്കെ നല്‍കിസ്വീകരിച്ചു. ജലീല്‍ തിരൂര്‍ സ്വാഗതവും വി.കെ.കെ അബ്ബാസ് നന്ദിയും പറഞ്ഞു. ഷാഫിചിറ്റത്തുപ്പാറ അവതാരകനായി. കെ.വി അഷ്‌റഫ് മാജിക് ഷോയും നടത്തി.