റിയാദ്: മുപ്പത് വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയയിലെ സുലൈ വെസ്റ്റ് യൂണിറ്റ് അംഗം ദാവൂദ് ഷാജിക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സുലൈയിലെ അത്തല്ല കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ദാവൂദ് ഷാജി, കൊല്ലം ജില്ലയിലെ ചടയമംഗലം റോഡ് വിള സ്വദേശി ആണ്.
യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ട്രഷറര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിങ് സെക്രട്ടറി ലത്തീഫ് സ്വാഗതവും, ഏരിയ സെക്രട്ടറി ബോബി മാത്യു, ഇമ്പച്ചിബാവ, ശ്രീകുമാര്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു സംസാരിച്ചു. ദാവൂദ് ഷാജിക്ക് യൂണിറ്റിന്റെ ഉപഹാരം ലത്തീഫ് കൈമാറി. യാത്രയയപ്പിന് ദാവൂദ് ഷാജി നന്ദി പറഞ്ഞു.