റിയാദ്: യുവചിത്രകാരി ജുമാന ഇസ്ഹാഖിന് റിയാദ് ടാക്കീസ് യാത്രയയപ്പ് നല്‍കി. ഉപരിപഠനത്തിനായാണ് കേരളത്തിലേക്ക് മടങ്ങുന്നത്. അല്‍ യൌം പത്രത്തിലെ റിയാദ് ബ്യൂറോയിലെ ലേഔട്ട് ആര്‍ട്ടിസ്റ്റായ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശി വി.പി.ഇസ്ഹാഖിന്റെ മകളാണ്. 

മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സലാം പെരുമ്പാവൂര്‍ അധ്യക്ഷത വഹിച്ചു. റിയാദ് ടാക്കീസിന്റെ ഉപഹാരം അനില്‍ തംബുരു, ജോസ് കടമ്പനാട് എന്നിവര്‍ ജുമാനക്ക് നല്‍കി. ഷൈജു പച്ച, ഫാസില്‍ ഹാഷിം, അന്‍വര്‍ സാദിഖ്, നൗഷാദ് അസീസ് ഷമീര്‍ കണിയാര്‍, ഷാന്‍ പെരുമ്പാവൂര്‍, ഫരീദ് ജാസ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് ജുമാന മറുപടി പ്രസംഗം നടത്തി സെക്രട്ടറി നവാസ് ഓപ്പീസ് സ്വാഗതവും, രാജീവ് മാരൂര്‍ നന്ദിയും രേഖപ്പെടുത്തി. ജോ മാവേലിക്കര, വികാസ്, അഷറഫ് സുലൈമാന്‍, ലുബെയ്ബ്, നൗഷാദ് പള്ളത്, റിജോഷ്, സനൂപ് രയരോത്, ബാബു കൈപ്പഞ്ചേരി, മജു അഞ്ചല്‍, ഷാനവാസ്, ഷാഫി നിലമ്പൂര്‍, അനീസ്, ജംഷാദ്, മന്‍സൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.