റിയാദ്: മുപ്പത്തിഒന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രവി പുലിമേലിന് റിയാദ് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. കേളി ബദിയ ഏരിയയിലെ മഹദൂദ് യൂണിറ്റംഗമാണ്.
മഹദൂദ് സനയയില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തിവരുന്ന രവി, ആലപ്പുഴ നൂറനാട് പുലിമേല്‍ സ്വദേശിയാണ്. 17 വര്‍ഷമായി കേളി അംഗവും, മഹദൂദ് സ്ഥാപക യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്നു.
യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് ജയഭദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിങ് സെക്രട്ടറി ജയന്‍ സ്വാഗതവും, കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ.വി., ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ പ്രസിഡന്റ് മധു ഏലത്തൂര്‍, കേന്ദ്ര ജീവകാരുണ്യ ആക്ടിങ് കണ്‍വീനര്‍ മധു പട്ടാമ്പി, ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ.നിസാം, ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ഹൈദര്‍ അലി, അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി. യാത്രയയപ്പിന് രവി പുലിമേല്‍ നന്ദി പറഞ്ഞു.