റിയാദ്: സൗദി അറേബ്യയിലെ ഒരു രാജുമാരനു കൂടി ശിക്ഷാ വിധി. നിയമം ലംഘനം നടത്തിയതിന്റെ പേരിലാണ് രാജകുമാരന് കോടതി ചാട്ടയടിയും തടവുശിക്ഷയും വിധിച്ചത്.

രാജകുമാരനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചാട്ടയടി നടപ്പിലാക്കിയത്. എന്നാൽ രാജകുമാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല  

അഞ്ച് പേരടങ്ങുന്ന പാനലും, വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ശിക്ഷാനടപടിക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 

ഒക്ടോബര്‍ ആദ്യം കൊലപാതക കുറ്റത്തിന് സൗദിയില്‍ ഒരു രാജകുമാരനെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. സൗദി അറേബ്യ ഭരിക്കുന്ന സൗദ് രാജകുടുംബാംഗമായ തുര്‍ക് ബിന്‍ സൗദ് അല്‍-കബീര്‍ രാജകുമാരനെയായിരുന്നു വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

മരുഭൂമിയില്‍ വച്ചു നടക്കുന്ന ഡസേര്‍ട്ട് ക്യാമ്പിനിടെ 2012-ലാണ് കൊലപാതകത്തിനിടയാക്കിയ സംഭവം. റിയാദില്‍ വച്ചു നടന്ന ഡസേര്‍ട്ട് ക്യാമ്പിനിടെ സുഹൃത്തായ ആദല്‍ അല്‍ മുഹമ്മദുമായി അല്‍ കബീര്‍ രാജകുമാരന്‍ വാക്ക്പ്പോരിലേര്‍പ്പെടുകയും പിന്നീട് തര്‍ക്കം രൂക്ഷമായി ഇരുവരും തമ്മില്‍ വെടിവെപ്പുണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് മരണമുണ്ടായത്. വെടിവെപ്പില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. 

 

നിയമത്തിന് മുന്നില്‍  എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കുന്നതാണ് സൗദിയുടെ നടപടി.