റിയാദ്: സൗദിയില്‍ കൊറോണ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയത്. 2022 ഫെബ്രുവരി ഒന്ന് മുതലായിരിക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുക. 

സൗദി ആഭ്യന്തര മന്ത്രാലയമാണ് ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുമെന്ന് സൂചന നല്‍കിയത്. സെക്കന്‍ഡ് ഡോസ് സ്വീകരിച്ച് ആറ് മാസം കഴിയുന്നതോടെ ആന്റിബോഡിയുടെ ലെവല്‍ കുറയുന്നതായി പഠനങ്ങളുണ്ട്. 

2022 ഫെബ്രുവരി 1 മുതലായിരിക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുക. 2022 ഫെബ്രുവരി 1 മുതലല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് തവക്കൽനയാിലെ ഇമ്യൂണ്‍ സ്റ്റാറ്റസ് നില നില്‍ത്താനാവില്ല. 18 വയസ്സു പ്രായമുള്ളവര്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ സ്വീകരിച്ച് 8 മാസത്തിനുശേഷമാണ് ബൂസ്റ്റര്‍ ഡോസ് ബാധകമാവുക.

തവക്കല്‍നായിലുള്ള ഇമ്യൂണ്‍ സ്റ്റാറ്റസ് നില നില്‍ത്താനായില്ലെങ്കില്‍ വാണിജ്യ, കായിക, വിദ്യാഭ്യാസ, പൊതു യാത്രാ, വിമാന യാത്രകളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെടും.