റിയാദ്: സൗദി അറേബ്യയില്‍ ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊറോണ വൈറസ് കേസുകള്‍ 500 ന് മുകളിലെത്തി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെള്ളിയാഴ്ച 510 പുതിയ വൈറസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ്19 മൂലമുണ്ടായ സങ്കീര്‍ണതകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏഴ് പേരുടെ മരണങ്ങള്‍ കൂടി മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയില്‍ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 387,292 ഉം മരണനിരക്ക് 6,637 മാണ്.