ജിദ്ദ: ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിദിന വാര്‍ത്താകുറിപ്പനുസരിച്ച് സൗദിയില്‍ ഇന്ന് 398 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെയുള്ള മൊത്തം കൊവിഡ് രോഗബാധികരുടെ എണ്ണം 3,46,880 അയിട്ടുണ്ട്. കോവിഡ് മൂലം ഇന്ന് 20 പേര്‍ കൂടി മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5383 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 404 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയരുടെ എണ്ണം 3,33,409 ആയി വര്‍ദ്ദിച്ചു. സൗദിയില്‍ നിലവില്‍ കൊവിഡ് ചികിത്സയിലുള്ള 8,088 പേരില്‍ ഇനി 766 പേരുടെ നില ഗുരുതരമാണ്.

ഇന്ന് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 53 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മദീന 48, യാമ്പു 38, ജിദ്ദ 37, മക്ക 32, ഖമീസ് മുഷൈത്ത്, ഹായില്‍ എന്നിവിടങ്ങളില്‍ 11 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.