റിയാദ്: സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 61 പേര്‍ക്കുകൂടി കോവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 2463 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 1941 കേസുകളാണ് ആക്ടീവായിട്ടുള്ളത്. ബാക്കിയുള്ളവരില്‍ നിന്നും 488 പേര്‍ക്ക് രോഗം സുഖപ്പെടുകയും 34 പേര് മരണപ്പെടുകയും ചെയ്തു.