റിയാദ്: സൗദി വാണിജ്യക്കപ്പല്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ഹൂത്തി വിമതരുടെ ശ്രമം തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന അറിയിച്ചു.

കഴിഞ്ഞ ദിവസം സൗദിയുടെ തെക്കന്‍ ചെങ്കടലിനെ ലക്ഷ്യമാക്കി ഹൂത്തികള്‍ അയച്ച ബോംബ് ഡ്രോണ്‍ സഖ്യ സേന തകര്‍ത്തിരുന്നു.
തെക്കന്‍ ചെങ്കടലിലെ ആഗോള വാണിജ്യ ചാനലുകളില്‍ ഹൂത്തി തീവ്രവാദികളുടെ അക്രമ ഭീഷണി നില നില്‍ക്കുന്നതായി സഖ്യ സേനയുടെ വക്താവ് പറഞ്ഞു. ബാബുല്‍ മന്ദബ് കടലിടുക്ക് വഴി സുരക്ഷിതമായതുമായ കപ്പല്‍ ഗതാഗതം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സഖ്യ സേന പ്രതിജ്ഞാബദ്ധമാണെന്നും സേന പറഞ്ഞു.